കാസർ​ഗോഡ് ഭർതൃവീട്ടിൽ യുവതിയുടെ ആത്മഹത്യ: യുവതി ജീവനൊടുക്കിയ ദിവസം മർദിച്ചെന്ന് സമ്മതിച്ച് ഭർത്താവ്

Woman commits suicide at husband's house in Kasaragod: Husband admits to beating her on the day she took her own life

കാസർ​ഗോ‍ഡ് :ഭർതൃവീട്ടിൽ യുവതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത കേസിൽ സുഫൈദയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. ശരീരത്തിൽ ഉണ്ടായത് പുതിയ പാടുകൾ ആണ്. മുഖത്തും കൈയിലും രക്തം കല്ലിച്ച പാടുകൾ ഉണ്ട്. നഖത്തിന്റെ പാടുകളും ശരീരത്തിൽ കാണാം. ആത്മഹത്യ ചെയ്ത ദിവസം യുവതിയെ മർദിച്ചുവെന്ന് ഭർത്താവ് സമ്മതിച്ചിട്ടുണ്ട്. ഭർത്താവ് ആദിൽ റിമാൻഡിൽ ആണ്.

കാസർകോട് പാണലത്തെ ഭർതൃവീട്ടിൽ വെച്ചാണ് ചർലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ ആത്മഹത്യ ചെയ്തത്. ഭർത്താവും വീട്ടുകാരും തമ്മിൽ ഉണ്ടായ പ്രശ്നത്തിനിടെ ആസിഡ് കുടിക്കുയായിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ഭർത്താവ് മർദിച്ചതായി ഫാത്തിമ സുഫൈദ വിളിച്ചറിയിച്ചതിനെ തുടർന്ന് യുവതിയെ കൂട്ടിക്കൊണ്ടു പോവാനായി സഹോദരനും ബന്ധുക്കളും ഭർതൃവീട്ടിലെത്തിയിരുന്നു. ഇവരോട് ഭർത്താവ് ആദിൽ മോശമായി പെരുമാറിയതിനെ തുടർന്ന് സുഫൈദ ആസിഡ് കഴിച്ചത്. ആസിഡ് കഴിച്ചു ഗുരുതരാവസ്ഥ യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ മരിക്കുകയായിരുന്നു.സ്വർണ്ണം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ നിരന്തരം പീഡിപ്പിച്ചതിനെ തുടർന്നാണ് മരണമെന്നാണ് യുവതിയുടെ ബന്ധുക്കളുടെ പരാതി.

Tags