കോഴിക്കോട് ജ്വല്ലറിയില്‍ പെപ്പർ സ്പ്രേ ഉപയോഗിച്ച് യുവതിയുടെ മോഷണ ശ്രമം
ഇതിനിടെ കൈയിലുണ്ടായിരുന്ന മണ്ണെണ്ണ ഒഴിച്ച് ഇവര്‍ തീ കൊളുത്താന്‍ ശ്രമിച്ചു. സാമ്ബത്തിക പ്രതിസന്ധിയെ തുടർന്ന് മോഷണത്തിനിറങ്ങിയെന്നാണ് നാട്ടുകാരോട് യുവതി പറഞ്ഞത്.
കോഴിക്കോട്: പന്തീരങ്കാവിലെ ജ്വല്ലറിയില്‍ പെപ്പർ സ്പ്രേ ഉപയോഗിച്ച് യുവതിയുടെ മോഷണ ശ്രമം. സൌപർണിക ജ്വല്ലറിയില്‍ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.ജ്വല്ലറി ഉടമയ്ക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചതിന് ശേഷം മോഷണം നടത്താനാണ് യുവതി ശ്രമിച്ചത്. സംഭവത്തില്‍ പൂവാട്ടുപറമ്ബ് സ്വദേശിയായ സൌദാബിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
tRootC1469263">യുവതി ആവശ്യപ്പെട്ടപ്രകാരം സെയില്‍സ്മാന്‍ ആഭരണം കാണിച്ചുകൊടുത്തു. ഇതിനിടെ സൗധാബിയും സെയില്‍സ്മാനും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും കടയുടമ ഇടപെടുകയും ചെയ്തു.
ഈ തര്‍ക്കത്തിനിടെ ഇവർ പെപ്പർ സ്‌പ്രേ ഉപയോഗിച്ചു. ജുവലറി ഉടമ ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി യുവതിയെ പിടികൂടുകയായിരുന്നു. ഇതിനിടെ കൈയിലുണ്ടായിരുന്ന മണ്ണെണ്ണ ഒഴിച്ച് ഇവര്‍ തീ കൊളുത്താന്‍ ശ്രമിച്ചു. സാമ്ബത്തിക പ്രതിസന്ധിയെ തുടർന്ന് മോഷണത്തിനിറങ്ങിയെന്നാണ് നാട്ടുകാരോട് യുവതി പറഞ്ഞത്.
.jpg)


