കണ്ണൂരിൽ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിൽ

Woman arrested with methamphetamine in Kannur

പാപ്പിനിശേരി : മാരക സിന്തറ്റിക്ക്  മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിൽ .പാപ്പിനിശ്ശേരി എക്സ്സൈസ് ഇൻസ്പെക്ടർ ഇ. വൈ. ജസീറലിയും സംഘവും പാപ്പിനിശ്ശേരി ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ പാപ്പിനിശ്ശേരിയിൽ നിന്നാണ് മയക്കുമരുന്നുമായി യുവതി അറസ്റ്റിലായത്.

tRootC1469263">

അഞ്ചാംപീടിക ഷിൽന നിവാസിൽ  ടി.എം ശശിധരൻ. മകൾ എ. ഷിൽന യെ (32)യെയാണ് 0.459 ഗ്രാം മെത്താംഫിറ്റമിനുമായി പിടികൂടിയത്..പാർട്ടിയിൽ അസ്സി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജോർജ് ഫെർണാണ്ടസ് പ്രിവൻ്റീവ് ഓഫീസർ ഗ്രേഡുമാരായ ശ്രീകുമാർ വി.പി പങ്കജാക്ഷൻ, രജിരാഗ് വനിത സിവിൽ എക്സൈസ് ഓഫീസർ ജിഷ, ഷൈമ എന്നിവരും പങ്കെടുത്തു. രഹസ്യവിവരം ലഭിച്ചതുപ്രകാരമാണ് റെയ്ഡ് നടത്തിയത്.

Tags