കോഴിക്കോട് ജില്ലയില്‍ ലഹരി ഇടപാട് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായ യുവതി പിടിയില്‍

Minor girl raped; accused arrested by police

കോഴിക്കോട് റൂറല്‍ കേന്ദ്രീകരിച്ച് എംഡിഎംഎ അടക്കമുള്ള രാസലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ കീര്‍ത്തന.

=കോഴിക്കോട് ജില്ലയില്‍ ലഹരി ഇടപാട് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായ യുവതി പിടിയില്‍. മരുതോങ്കര സ്വദേശി കീര്‍ത്തനയാണ് അറസ്റ്റിലായത്. ലഹരി വില്‍പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നത് കീര്‍ത്തനയാണെന്നാണ് കണ്ടെത്തല്‍. കോഴിക്കോട് റൂറല്‍ കേന്ദ്രീകരിച്ച് എംഡിഎംഎ അടക്കമുള്ള രാസലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ കീര്‍ത്തന. ലഹരി ആവശ്യമുള്ളവര്‍ കീര്‍ത്തനയുടെ ബാങ്ക് അക്കൌണ്ടിലേക്ക് പണം അയക്കും. അക്കൌണ്ടിലേക്ക് പണം എത്തിയെന്ന് ഉറപ്പുവരുത്തിയതിന് ശേഷം സംഘത്തിലെ മറ്റൊരാള്‍ ലഹരി കൈമാറും. ഇതാണ് രീതി. 

ലക്ഷങ്ങളുടെ ബാങ്ക് ഇടപാടുകളാണ് കീര്‍ത്തനയുടെ ആക്കൌണ്ട് കേന്ദ്രീകരിച്ച് നടന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഓപ്പറേഷന്‍തൂഫാന്റെ ഭാഗമായി കഴിഞ്ഞ ദിവസം പൊലീസ് പട്രോളിങ്‌നടത്തുന്നതിനിടെ രണ്ട് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നുമാണ് കീര്‍ത്തനയിലേക്ക് അന്വേഷണ സംഘം എത്തിയത്. വടകര പൊലീസിന്റെയും ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് സ്‌ക്വാഡിന്റെയും സംയുക്ത പരിശോധനയില്‍ പേരാമ്പ്രയിലെ വാടക വീട്ടില്‍ വച്ച് കീര്‍ത്തനയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ലഹരി വാങ്ങിയ നൂറ് കണക്കിന് ആളുകള്‍ കീര്‍ത്തനയുടെ അക്കൗണ്ടിലേക്ക് പണം അയച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അക്കൌണ്ട് വിവരപങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് നീക്കം

Tags