വിവാഹ ബ്രോക്കര് ചമഞ്ഞ് വയോധികനില് നിന്ന് പണവും സ്വര്ണവും തട്ടിയ യുവതി അറസ്റ്റില്
ഹസീനയോടൊപ്പം ഒളിവിലുള്ള കൂട്ടുപ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടന് പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.
വിവാഹ ദല്ലാള് ചമഞ്ഞ് വയോധികനെ വിളിച്ചുവരുത്തി സ്വര്ണവും പണവും കവര്ന്ന യുവതി അറസ്റ്റില്. ചന്ദനത്തോപ്പ് അഞ്ചിതം വീട്ടില് ഹസീനയെയാണ് (33) കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്. ?കുണ്ടറയിലാണ് സംഭവം. വിവാഹ ബ്രോക്കറാണെന്ന് വിശ്വസിപ്പിച്ച് വയോധികനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വര്ണാഭരണങ്ങളും പണവും കവരുകയായിരുന്നു. കൊല്ലം ആയിരംതെങ്ങ് സ്വദേശി ബാബുവിനെയാണ് (68) കേരളപുരത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തി കവര്ച്ച നടത്തിയത്. ബാബുവിന്റെ കൈവശമുണ്ടായിരുന്ന മാലയും മോതിരവുമടക്കം നാല് പവനിലധികം സ്വര്ണാഭരണങ്ങളും അയ്യായിരം രൂപയുമാണ് സംഘം തട്ടിയെടുത്തതായാണ് പരാതി.
ഹസീനയോടൊപ്പം രണ്ട് പുരുഷന്മാരും കവര്ച്ചയില് പങ്കാളികളായിരുന്നതായും പറയുന്നു. ഹസീനയോടൊപ്പം ഒളിവിലുള്ള കൂട്ടുപ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടന് പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.
.jpg)


