കണ്ണൂരില്‍ രാസലഹരിയുമായി യുവതി അറസ്റ്റില്‍
Jan 15, 2026, 08:56 IST
യുവതിയില്‍ നിന്ന് അരഗ്രാമോളം മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തു
രാസലഹരിയുമായി എക്സൈസ് സംഘം യുവതിയെ അറസ്റ്റ് ചെയ്തു. പാപ്പിനിശേരി അഞ്ചാംപീടികയിലെ എ ഷില്‍ന(32)യെയാണ് പാപ്പിനിശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ വൈ ജസീര്‍ അലിയും സംഘവും അറസ്റ്റ് ചെയ്തത്.
യുവതിയില്‍ നിന്ന് അരഗ്രാമോളം മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുവതിയെ നിരീക്ഷിച്ചുവരികയായിരുന്നു.
ഇന്നലെ നടത്തിയ റെയ്ഡിലാണ് രാസലഹരി സഹിതം അറസ്റ്റ് ചെയ്തത്. ്പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
.jpg)


