സദാചാര പോലീസ് ചമഞ്ഞ് യുവതിയെയും യുവാവിനെയും ആക്രമിച്ച് ഗുണ്ടാസംഘം ; ഒരാള്‍ പിടിയില്‍
കുപ്രസിദ്ധ ഗുണ്ടകളായ തംബുരു വിഷ്ണുവും, ലിജോയും മറ്റ് രണ്ടുപേരും ചേര്‍ന്ന സംഘമാണ് ഇവരെ ആക്രമിച്ചത്.
സദാചാര പോലീസ് ചമഞ്ഞ് യുവതിയെയും യുവാവിനെയും ആക്രമിച്ച ഗുണ്ടാസംഘത്തിലെ പ്രധാനി പിടിയില്‍. കുപ്രസിദ്ധ ഗുണ്ട തംബുരു വിഷ്ണുവാണ് പിടിയിലായത്. കഠിനംകുളം ശാന്തിപുരത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. ശാന്തിപുരം സ്വദേശിയായ യുവാവും സുഹൃത്തായ യുവതിയെയുമാണ് ആക്രമിച്ചത്. കുപ്രസിദ്ധ ഗുണ്ടകളായ തംബുരു വിഷ്ണുവും, ലിജോയും മറ്റ് രണ്ടുപേരും ചേര്‍ന്ന സംഘമാണ് ഇവരെ ആക്രമിച്ചത്.
യുവാവും യുവതിയും സഞ്ചരിച്ച കാറിന് മുന്നില്‍ കാര്‍ നിര്‍ത്തിയിട്ട ശേഷം ഡ്രൈവര്‍ സീറ്റില്‍ ഇരുന്ന യുവാവിനെ പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെയും ബലമായി കാറിന് പുറത്തേക്ക് പിടിച്ചിറക്കി അസഭ്യം വിളിച്ചതായും പരാതിലുണ്ട്. തംബുരു വിഷ്ണു കാപ്പ നിയമ പ്രകാരം കരുതല്‍ തടങ്കല്‍ കഴിഞ്ഞ് പുറത്തിറങ്ങിയിട്ട് രണ്ടുമാസം മാത്രമേ ആയിട്ടുള്ളൂ. ലിജോയും നിരവധി കേസുകളില്‍ പ്രതിയാണ്. മറ്റു പ്രതികളെയും ഉടന്‍ പിടികൂടുമെന്ന് കഠിനംകുളം പൊലീസ് അറിയിച്ചു.
.jpg)


