പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെന്ന് പരാതി; ഷിയാസ് കരീമിനെതിരെ കേസെടുത്തു

kareem

പ്രവാസി യുവതിയാണ് പരാതി നല്‍കിയത്.

 പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെന്ന പരാതിയില്‍ റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ പൊലീസ് കേസെടുത്തു. പ്രവാസി യുവതിയാണ് പരാതി നല്‍കിയത്.

സ്ത്രീത്വത്തെ അപമാനിച്ചതിനും സാമ്പത്തിക വഞ്ചനക്കും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. കേസ് കോഴിക്കോട് പൊലീസിന് കൈമാറും. സംഭവസ്ഥലം കോഴിക്കോടായതിനാലാണ് ഇത്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

പാലാരിവട്ടം പൊലീസിന് അഭിഭാഷകന്‍ മുഖേന യുവതി പരാതി നല്‍കി. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നഗ്ന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
പ്രണയം നടിച്ച് വഞ്ചിച്ചു എന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. ജിം നവീകരിക്കുന്നതിനായാണ് ഷിയാസിന് വന്‍ തുക നല്‍കിയത്. പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. നഗ്നദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകള്‍ക്ക് നല്‍കുമെന്നായിരുന്നു ഭീഷണി. ഇത് മാനസികമായി തളര്‍ത്തിയെന്നും യുവതി പറയുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍, ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍, വോയിസ് റെക്കോര്‍ഡുകള്‍ അടക്കമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

മുന്‍പും ഷിയാസ് കരീമിനെതിരെ പീഡന പരാതി ഉയര്‍ന്നിട്ടുണ്ട്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഷിയാസിനെതിരെ കാസര്‍കോട് ചന്തേര പൊലീസ് കേസെടുത്തിരുന്നു. ജിം ട്രെയിനറായ യുവതിയായിരുന്നു പരാതിക്കാരി. വിവാഹ വാഗ്ദാനം നല്‍കി ഷിയാസ് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. 11 ലക്ഷം രൂപയിലധികം ഷിയാസ് തട്ടിയെടുത്തെന്നും യുവതി ആരോപിച്ചിരുന്നു. 

Tags