യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു;യുവാവിന്‍റെ കയ്യും കാലും തല്ലി ക്വട്ടേഷൻ നൽകിയത് ആൺസുഹൃത്തിന്റെ ഭാര്യ
ഇരുവരെയും തട്ടിക്കൊണ്ടു പോകാൻ ക്വട്ടേഷൻ നൽകിയത് യുവാവിന്‍റെ ഭാര്യയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.
തൃശൂർ: തൃശൂർ നഗരത്തിലെ ലോഡ്ജിൽ നിന്ന് യുവതിയെയും കാമുകനെയും തട്ടിക്കൊണ്ടുപോയി. യുവാവിന്‍റെ കയ്യും കാലും തല്ലിയൊടിച്ച് റോഡരികിൽ തള്ളി. യുവതിയെ കാറിൽ വച്ച് കൂട്ട ബലാത്സംഗം ചെയ്തു.
ഇരുവരെയും തട്ടിക്കൊണ്ടു പോകാൻ ക്വട്ടേഷൻ നൽകിയത് യുവാവിന്‍റെ ഭാര്യയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. തമിഴ്‌നാട്ടിലെ തിരുപ്പൂർ സ്വദേശികളായ യുവാവും യുവതിയും തൃശ്ശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുന്നതിനിടെ സെപ്റ്റംബർ 22-നായിരുന്നു ക്രൂരമായ ആക്രമണം അരങ്ങേറിയത്.
ഭർത്താവിനെ ആക്രമിക്കാനായി ഭാര്യ ഏർപ്പാടാക്കിയ ആറംഗ ക്വട്ടേഷൻ സംഘമാണ് കൃത്യം നടത്തിയത്.പീഡനത്തിനിരയായ യുവതി തമിഴ്‌നാട് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് സംഭവം നടന്നത് തൃശ്ശൂരിലായതിനാൽ അന്വേഷണം തൃശ്ശൂർ സിറ്റി പൊലീസിന് കൈമാറുകയുമായിരുന്നു.
തൃശ്ശൂർ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷണം നടത്തിയത്.തൃശൂർ ഈസ്റ്റ് പൊലീസ് വിവിധ ഇടങ്ങളിൽ നിന്നായി അഞ്ചു പേരെ അറസ്റ്റ് ചെയ്തു. യുവാവിന്‍റെ ഭാര്യയെയും തോമസിനെയും കൂടാതെ അറസ്റ്റിലായത് പാൽരാജ്, ശങ്കർ, രഘുപതി എന്നിവരാണ്.
.jpg)

