പ്രണയബന്ധത്തില്‍നിന്നു പിന്മാറി;കാമുകിയെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ യുവാവിന് മൂന്നുവർഷം തടവ്

alappuzha
alappuzha

2011 ഫെബ്രുവരി 10-നു രാവിലെയാണ് കേസിനാസ്പദമായ സംഭവം

ആലപ്പുഴ: പ്രണയബന്ധത്തില്‍നിന്നു പിന്മാറിയ വിരോധംമൂലം കാമുകിയെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ യുവാവിന് മൂന്നുവർഷം തടവ്.നൂറനാട് ഇടപ്പോണ്‍ വിഷ്ണുഭവനില്‍ വിപിനെ(37)യാണ് ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷൻസ് കോടതി-മൂന്ന് ജഡ്ജി ഷുഹൈബ് ശിക്ഷിച്ചത്.

2011 ഫെബ്രുവരി 10-നു രാവിലെയാണ് കേസിനാസ്പദമായ സംഭവം. താമരക്കുളം ചാവടി ജങ്ഷനിലെ ബസ്സ്റ്റോപ്പില്‍ ബസ് കയറാൻനിന്ന യുവതിയെ വിപിൻ ഓടിച്ചുവന്ന കാറിടിപ്പിച്ച്‌ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു.

tRootC1469263">

നൂറനാട് എസ്.ഐ പി.കെ.ശ്രീധരൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസ്സില്‍ സിവില്‍ പൊലീസ് ഓഫീസർ അമല്‍ പ്രോസിക്യൂഷൻ നടപടികള്‍ ഏകോപിപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ.സി.വിധു, എൻ.ബി.ഷാരി എന്നിവർ ഹാജരായി.

Tags