കേന്ദ്ര മന്ത്രി സുരേഷ്‌ഗോപിയുടെ ഇടപെടലില്‍ ആലപ്പുഴയിലെ ടൂറിസം വകുപ്പിന് കീഴിലുള്ള കുടുംബശ്രീ ജീവനക്കാരുടെ കൈകളില്‍ ശമ്പളമെത്തി
ആലപ്പുഴയിലെ ടൂറിസം വകുപ്പിന് കീഴിലുള്ള കുടുംബശ്രീ ജീവനക്കാര്‍ക്ക് കഴിഞ്ഞ നാലഞ്ചു മാസമായി ശമ്പളം ലഭിച്ചിരുന്നില്ല.
കേന്ദ്ര മന്ത്രി സുരേഷ്‌ഗോപിയുടെ ഇടപെടലില്‍ ആലപ്പുഴയിലെ ടൂറിസം വകുപ്പിന് കീഴിലുള്ള കുടുംബശ്രീ ജീവനക്കാരുടെ കൈകളില്‍ ശമ്പളമെത്തി.മന്ത്രി തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.ആലപ്പുഴയിലെ ടൂറിസം വകുപ്പിന് കീഴിലുള്ള കുടുംബശ്രീ ജീവനക്കാര്‍ക്ക് കഴിഞ്ഞ നാലഞ്ചു മാസമായി ശമ്പളം ലഭിച്ചിരുന്നില്ല.
ഓണക്കാലത്ത് അവരുടെ കുടുംബങ്ങള്‍ പട്ടിണിയിലാകരുത് എന്ന ഒരൊറ്റ ഉദ്ദേശ്യത്തോടെ, സാങ്കേതിക കുരുക്കുകള്‍ നീളുകയാണെങ്കില്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് 32 ലക്ഷം രൂപ മുന്‍കൂറായി നല്‍കി ശമ്പള കുടിശ്ശിക തീര്‍ക്കാന്‍ താന്‍ തയ്യാറായിരുന്നവെന്നും സുരേഷ്‌ഗോപി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
തന്റെ ഓഫീസ് മുഖേന നിരന്തരം ജീവനക്കാരുടെ അക്കൗണ്ട് വിവരങ്ങള്‍ക്കായി ബന്ധപ്പെട്ടുകൊണ്ടിരുന്നുവെന്നും ഒടുവില്‍ ആലപ്പുഴ ജില്ലാ കളക്ടറെ നേരിട്ട് വിളിച്ച് സംസാരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ടുവെന്നും തുക അനുവദിച്ചതായും ടൂറിസം ഡയറക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം വൈകുന്നേരത്തിനകം ജീവനക്കാരുടെ കൈകളില്‍ പണം എത്തിക്കുമെന്നും കളക്ടര്‍ അറിയിച്ചതായും സുരേഷ്‌ഗോപി പറഞ്ഞു.
?ഞാന്‍ തന്നെ പണം നല്‍കണമെന്ന വാശിയൊന്നും എനിക്കില്ല. ആര് നല്‍കി എന്നതിലല്ല, അര്‍ഹതപ്പെട്ട ആ പാവം തൊഴിലാളികളുടെ കൈകളില്‍ ഈ ഓണക്കാലത്ത് അവരുടെ അധ്വാനത്തിന്റെ ഫലം കൃത്യമായി എത്തിയോ എന്നതിലാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്നും കുടുംബശ്രീ ജീവനക്കാര്‍ സന്തോഷത്തോടെ ഓണമുണ്ണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.jpg)

