വാടക വീട്ടിലെ ലഹരി ഉപയോഗം ഉടമ കുടുങ്ങുമോ ? വാര്‍ത്ത വ്യാജമെന്ന് എക്‌സൈസ്

excise jeep
excise jeep

മലപ്പുറം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ആര്‍ മനോജിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു സമൂഹ മാധ്യമങ്ങളിലുള്‍പ്പടെ പല വാര്‍ത്താ മാധ്യമങ്ങളിലും വാര്‍ത്ത നല്‍കിയിരുന്നത്.

വാടക കെട്ടിടത്തിലെ താമസക്കാര്‍ ലഹരി ഉപയോഗിക്കുകയോ വ്യാപാരം നടത്തുകയോ ചെയ്താല്‍ ഉടമകള്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് എക്‌സൈസ് ഡിപ്പാര്‍ട്ടമെന്റ്. 

മലപ്പുറം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ആര്‍ മനോജിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു സമൂഹ മാധ്യമങ്ങളിലുള്‍പ്പടെ പല വാര്‍ത്താ മാധ്യമങ്ങളിലും വാര്‍ത്ത നല്‍കിയിരുന്നത്. എന്നാല്‍ ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വകുപ്പ് പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികളുള്‍പ്പടെ വാടക വീടുകളില്‍ ലഹരി ഉപയോഗം നടത്തുന്നുണ്ടെന്നും ഇതില്‍ വാടക വീട് ഉടമകള്‍ ജാഗ്രത കാണിക്കണമെന്നും മാത്രമേ നിര്‍ദ്ദേശിച്ചിട്ടുള്ളൂവെന്നുമാണ് വകുപ്പിന്റെ വിശദീകരണം.

tRootC1469263">

Tags