ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍?
സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സതീശനും ഇ ശ്രീധരനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
സില്‍വര്‍ ലൈനിന് ബദലായി ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ മുന്നോട്ടുവെച്ച അതിവേഗ റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സതീശനും ഇ ശ്രീധരനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പൊന്നാനി എംഎല്‍എ കെ പി നൗഷാദലിയും ഇ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.
അതിവേഗ റെയില്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ മുഖ്യമന്ത്രി വി ഡി സതീശന് അനുകൂല നിലപാടാണെന്നാണ് വിവരം. ഇക്കാര്യം നൗഷാദലി സൂചിപ്പിക്കുകയും ചെയ്തു. സില്‍വര്‍ ലൈനിനെ അപേക്ഷിച്ച് അതിവേഗ റെയില്‍പാത പദ്ധതിക്കായി സ്ഥലമേറ്റെടുപ്പ് പ്രതിസന്ധി സൃഷ്ടിക്കില്ലെന്നായിരുന്നു ഇ ശ്രീധരന്റെ വാദം. ഇതാകാം പദ്ധതിയോട് മുഖ്യമന്ത്രി അനുകൂല സമീപനം സ്വീകരിച്ചതെന്നാണ് സൂചന. സില്‍വര്‍ ലൈന് ബദലായി ഇ ശ്രീധരന്‍ മുന്നോട്ടുവെച്ച അതിവേഗ റെയില്‍ പദ്ധതി സംബന്ധിച്ച സര്‍ക്കാരിന്റെ ഔദ്യോഗിക തീരുമാനം രണ്ട് ആഴ്ചക്കുള്ളില്‍ അറിയിക്കാമെന്നാണ് സതീശന്‍ മറുപടി നല്‍കിയിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന സൂചന.
.jpg)

