സിപിഎമ്മിന്റെ ദേശീയ പാര്‍ട്ടി പദവി പോവുമോ?

cpim

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു സംസ്ഥാനത്തും അധികാരമില്ലാത്ത അവസ്ഥയിലേക്ക് സിപിഎം

സിപിഎം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കേരളത്തിലെ ഭരണത്തുടര്‍ച്ച നഷ്ടപ്പെട്ടതോടെ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു സംസ്ഥാനത്തും അധികാരമില്ലാത്ത അവസ്ഥയിലേക്ക് സിപിഎം എത്തിച്ചേര്‍ന്നിരിക്കുന്നു. ഇതോടെ പാര്‍ട്ടിയുടെ ദേശീയ പദവി നഷ്ടപ്പെടുമോ എന്ന ആശങ്ക ശക്തമായെങ്കിലും, സാങ്കേതികമായി സിപിഎം ഇപ്പോഴും ഒരു 'ദേശീയ പാര്‍ട്ടി'യായി തുടരുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശനമായ മാനദണ്ഡങ്ങള്‍ പ്രകാരം ഒരു പാര്‍ട്ടിക്ക് ദേശീയ പദവി നിലനിര്‍ത്താന്‍ മൂന്ന് വഴികളാണുള്ളത്. ഇതില്‍ 'നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവി' എന്ന കടമ്പ കടന്നാണ് സിപിഎം നിലവില്‍ അയോഗ്യതയില്‍ നിന്ന് രക്ഷപെട്ടിരിക്കുന്നത്

Tags