മുസ്ലിം വീടുകളില്‍ പോയി കോണ്‍ഗ്രസ് പന്നിയിറച്ചി ചോദിക്കുമോ? ഗവര്‍ണറുടെ ഭക്ഷണകാര്യത്തില്‍ ഇടപെടേണ്ട';രാജീവ് ചന്ദ്രശേഖര്‍

rajeev

കേരളത്തിലെ യുവജനങ്ങളുടെ ദുരിതത്തെക്കുറിച്ചോ മരുന്ന് ക്ഷാമം കാരണം കഷ്ടപ്പെടുന്ന കുടുംബങ്ങളെക്കുറിച്ചോ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നില്ല

ലോക്ഭവനില്‍ മാംസാഹാരം പാകം ചെയ്യുന്നത് വിലക്കിയ നടപടിയെ വിമര്‍ശിച്ച കോണ്‍ഗ്രസിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേരളത്തിലെ യുവജനങ്ങളുടെ ദുരിതത്തെക്കുറിച്ചോ മരുന്ന് ക്ഷാമം കാരണം കഷ്ടപ്പെടുന്ന കുടുംബങ്ങളെക്കുറിച്ചോ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നില്ല. മറിച്ച് പുതിയ ഗവര്‍ണറുടെ ഭക്ഷണശീലത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വലിയ ആവേശമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പരിഹസിച്ചു.

'മുസ്ലിങ്ങള്‍ വീട്ടില്‍ പന്നിയിറച്ചി പാചകം ചെയ്യാത്തത് അജണ്ടയുടെ ഭാഗമാണോ? എന്റെ വീട്ടില്‍ എന്തുവിളമ്പണമെന്ന് നിശ്ചയിക്കുന്നത് ഞാനാണ്. ക്രിസ്ത്യന്‍ മലയാളിയായാലും മുസ്ലിം മലയാളിയായാലും വീട്ടില്‍ എന്താണ് വിളമ്പേണ്ടതെന്ന് തീരുമാനിക്കുന്നത് സ്വന്തം താല്‍പര്യമാണ്. ലോക്ഭവനില്‍ എന്താണ് വിളമ്പേണ്ടതെന്ന് തീരുമാനിക്കുന്നത് ഗവര്‍ണര്‍ ആണ്. കോണ്‍ഗ്രസ് പാര്‍ട്ടി മുസ്ലിമിന്റെ വീട്ടില്‍ പോയി പന്നിയിറച്ചിക്ക് നിര്‍ബന്ധിക്കുമോ?', രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.

ലോക്ഭവനില്‍ മത്സ്യവും മാംസവും വിലക്കിക്കൊണ്ടുള്ള ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിന്റെ നിര്‍ദ്ദേശം ചര്‍ച്ചയായി കഴിഞ്ഞു.

Tags