കേദലിന് വധശിക്ഷ വിധിക്കുമോ? ഇന്ന് വാദം

nanthancode
nanthancode

നാലുപേരെ കൂട്ടകൊല ചെയ്ത കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്നാണ് പ്രോസിക്യൂഷന്‍ വാദം. 

കേരളത്തെ നടുക്കിയ നന്തന്‍കോട് കൂട്ടകൊല കേസിലെ പ്രതി കേദല്‍ ജിന്‍സന്‍ രാജയ്ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യത്തില്‍ വാദം ഇന്ന് കേള്‍ക്കും. നാലുപേരെ കൂട്ടകൊല ചെയ്ത കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്നാണ് പ്രോസിക്യൂഷന്‍ വാദം. 

കുടുംബത്തോട് തോന്നിയ വിരോധത്താല്‍ അച്ഛനെയും അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തി. ഇതുകൂടാതെ ഈ കുടുംബത്തിന്റെ ആശ്രയത്തില്‍ കഴിഞ്ഞ വൃദ്ധയും അന്ധയുമായ സ്ത്രീയെയും കൊലപ്പെടുത്തി. അമ്മാവനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇക്കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു.

tRootC1469263">

നാലു പേരെ കൊലചെയ്തതിന് കൊലകുറ്റം വെവ്വേറെ തെളിഞ്ഞിട്ടുണ്ട്. തെളിവ് നശിപ്പിച്ചതും, വീട് തീ വച്ചതും തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ആറാണ് ശിക്ഷ വിധിക്കുന്നത്.
 

Tags