എല്ലാ വിഭാഗം മനുഷ്യരുടെയും വോട്ടുകൾ സ്വീകരിക്കും; SDPI വോട്ടുകൾ വേണ്ടെന്ന് വയ്ക്കാതെ ബിനോയ് വിശ്വം

Will accept votes from all sections of people; Binoy Vishwam not rejecting SDPI votes

എൽഡിഎഫിന് എല്ലാവരുടെയും വോട്ടുകളും  വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപിക്ക് ഗുണകരമായ ഒന്നും ചെയ്യില്ലെന്ന് അവർ പറയുമ്പോൾ വേണ്ട എന്ന് ഞങ്ങൾ പറയില്ല. എല്ലാ വിഭാഗ മനുഷ്യരുടെയും വോട്ടുകൾ സ്വീകരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

എല്ലാ രംഗത്തും എൽഡിഎഫ് വമ്പിച്ച മുന്നേറ്റം ഉണ്ടാക്കി. എൽഡിഎഫിന് മൂന്നാമൂഴം വേണമെന്ന് ജനം വിധിയെഴുതുമെന്നും ഇടതുപക്ഷ വികസനത്തിന്റെ അടിസ്ഥാനം ജനങ്ങൾക്ക് ഒന്നാം സ്ഥാനം എന്നതാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം നേമത്ത് വി ശിവൻകുട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് എൽഡിഎഫ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലെന്ന് എസ്ഡിപിഐ വ്യക്തമാക്കി. വർഗീയ പാർട്ടികളുടെ പിന്തുണ വേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമെന്നും എസ്ഡിപിഐ വർഗീയ പാർട്ടിയല്ലെന്നും സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞു.

Tags