മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സര്‍ക്കാരിന്റെ തീരുമാനം ഇന്ന്
Updated: Sep 21, 2026, 07:59 IST
അന്വേഷണം ആകാമെന്നായിരുന്നു എജിയുടെ നിയമോപദേശം.
ഇഡി ആവശ്യത്തില്‍ സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ പിണറായി വിജയനും പി എ മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുന്നതില്‍ സര്‍ക്കാറിന്റെ തീരുമാനം ഇന്നുണ്ടാകും. അന്വേഷണം ആകാമെന്നായിരുന്നു എജിയുടെ നിയമോപദേശം.
എജിയുടെ ഉപദേശം സര്‍ക്കാര്‍ കൊള്ളുമോ തള്ളുമോ എന്നതില്‍ രാഷ്ട്രീയ ആകാംക്ഷ തുടരുകയാണ്. ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും തുടര്‍ തീരുമാനം.
പിണറായി വിജയനെതിരെ, കേസെടുത്താല്‍ മാസപ്പടി ഡയറിയില്‍ പേരുള്ള യു.ഡി.എഫ് നേതാക്കളുടെ പങ്ക് ഉള്‍പ്പടെ അന്വേഷിക്കേണ്ടി വരുമെന്നുള്ളതാണ് കോണ്‍ഗ്രസിന്റെ ആശങ്ക. അഴിമതി നിരോധന നിയമപ്രകാരവും മുഹമ്മദ് റിയാസിന്റെ ഹവാല ഇടപാടുകളിലും അന്വേഷണം വേണമെന്നാണ് ഇ ഡി നിലപാട്.
.jpg)

