വന്യജീവി ആക്രമണങ്ങള്‍ ഇനി ഉടന്‍ വിളിച്ചറിയിക്കാം, സംസ്ഥാനത്ത് കണ്‍ട്രോള്‍ റൂം സജ്ജം

google news
AK Saseendran

വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് അടിയന്തിര സഹായ ഉറപ്പുവരുത്താന്‍ സംസ്ഥാനത്ത് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. വന്യജീവി ആക്രമണം ചെറുക്കുന്നതിനായി വനംവകുപ്പിന്റെ ഉന്നതല യോഗത്തിലാണ് കണ്‍ട്രോള്‍ റൂം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുത്തത്. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ പുറത്തുവിട്ടു.

വന്യജീവി ആക്രമണങ്ങള്‍ ഉണ്ടായാല്‍ പൊതുജനങ്ങള്‍ക്ക് 1800 4254 733 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്. കണ്‍ട്രോള്‍ റൂമുകളില്‍ 24 മണിക്കൂര്‍ സേവനം ലഭ്യമാണ്. നിലവില്‍, കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടാകുന്ന വയനാട്, ഇടുക്കി, അതിരപ്പള്ളി, കണ്ണൂര്‍ എന്നീ സ്ഥലങ്ങളെ ഹോട്ട് സ്‌പോട്ടുകളാക്കി തരംതിരിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ദ്രുതകര്‍മ്മ സേനയുടെ സേവനം സദാസമയം ഉറപ്പുവരുത്തുന്നതാണ്.

വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകുന്ന മറ്റ് മേഖലകളില്‍ ദ്രുതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള പദ്ധതികള്‍ ഉടന്‍ തന്നെ ആരംഭിക്കും. അതേസമയം, അക്രമകാരികളായ കാട്ടുപന്നികളെ വെടിവെയ്ക്കാന്‍ തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍ക്ക് നല്‍കിയിരുന്ന അധികാരം മെയ് 28ന് അവസാനിക്കും. ഈ സാഹചര്യത്തില്‍ കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അധികാരം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.

Tags