കോഴിക്കോട് വന്യജീവി ആക്രമണം; രണ്ടുപേർക്ക് പരിക്ക്
Updated: Sep 21, 2026, 16:24 IST
അവധി ദിവസമായതിനാല്‍ പ്രദേശവാസികള്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്.
കോഴിക്കോട്.കോഴിക്കോട്, നാദാപുരത്ത് പുലിയെന്ന് സംശയിക്കുന്ന വന്യജീവി ആക്രമണത്തില്‍ രണ്ടുപേർക്ക് പരിക്ക് .ബദരിയ്യ മസ്ജിദിന് സമീപത്തുവച്ചാണ് സംഭവം. യുവാവിനും ഒരു വീട്ടമ്മയ്ക്കുമാണ് പരിക്കേറ്റത്.പരിക്കേറ്റ യുവാവിനെ ഉടൻതന്നെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അവധി ദിവസമായതിനാല്‍ പ്രദേശവാസികള്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. വന്യജീവിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള തുടർനടപടികള്‍ അധികൃതർ സ്വീകരിച്ചുവരികയാണ്.
.jpg)

