ചക്കയ്ക്കുള്ളിൽ സ്ഫോടക വസ്തു ഒളിപ്പിച്ച് കാട്ടു കൊമ്പനെ കൊന്ന സംഭവം; വയോധികൻ അറസ്റ്റില്‍

d

ചക്കയ്ക്കുള്ളില്‍ സ്ഫോടക വസ്തു നിറച്ച്‌ വന്യമൃഗങ്ങള്‍ക്ക് ഇയാള്‍ ഭക്ഷണമായി നല്‍കിയെന്ന് വനംവകുപ്പ് അധികൃതർ കണ്ടെത്തിയിരുന്നു. പ്രതിയെ ചോദ്യം ചെയ്തു വരുകയാണ്.

കൊച്ചി : പടക്കം വച്ച ചക്ക തിന്ന് ആന ചരിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ആനക്കുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ഉന്നതിയിലെ പൊട്ടനാനിക്കല്‍ വീട്ടില്‍ ശശീന്ദ്രൻ (65) ആണ് പിടിയിലായത്.

 ചക്കയ്ക്കുള്ളിൽ സ്ഫോടക വസ്തു നിറച്ച് വന്യ മൃഗങ്ങൾക്ക് ഭക്ഷണമായി വയ്ക്കുന്ന രീതിയാണ് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഈ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് കാട്ടു കൊമ്പന് ഗുരുതരമായി പരിക്കേറ്റ് മരിച്ചതെന്നാണ് വിവരം.

Tags