വീണ്ടും ജീവനെടുത്ത് കാട്ടാന ; റോഡിലൂടെ നടന്ന് പോവുകയായിരുന്ന അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

Elephant takes Pappan's life again; kills him with its trunk while bathing him

 ശാന്തന്‍പാറ: വീണ്ടും ജീവനെടുത്ത് കാട്ടാന. ഇടുക്കി ശാന്തന്‍പാറയ്ക്ക് സമീപം പേത്തോട്ടിയിലാണ് സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന അതിഥി തൊഴിലാളിക്കാണ് ജീവന്‍ നഷ്ടമായത്.

ജോലിക്ക് ശേഷം താമസിക്കുന്ന സ്ഥലത്തേക്ക് നടന്നു പോകവെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. സംഭവ സ്ഥലത്തുവെച്ച് തന്നെ ഇയാള്‍ മരിച്ചെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. മധ്യപ്രദേശ് സ്വദേശിയാണ് മരിച്ചത്.

Tags