വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണം; ആദിവാസിയായ മധ്യവയസ്‌ക കൊല്ലപ്പെട്ടു
Dec 26, 2025, 08:58 IST
അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി(65)യാണ് മരിച്ചത്.
വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണം. ആദിവാസി മധ്യവയസ്‌ക കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി(65)യാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നതെന്നാണ് സംശയം. വനമേഖലയ്ക്കരികിലെ റോഡിലാണ് മൃതദേഹം കണ്ടത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
tRootC1469263">.jpg)


