തൃശൂര്‍ പീച്ചിയില്‍ വനത്തിനുള്ളില്‍ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

elephant

കാട്ടാനയെ കണ്ടതോടെ മറ്റുള്ളവര്‍ ചിതറിയോടുകയും ഷിബുവിനെ ആന ആക്രമിക്കുകയുമായിരുന്നു എന്നാണ് വിവരം.

തൃശൂരില്‍ പീച്ചിയില്‍ വനത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. മയിലാടുംപാറ സ്വദേശി ഷിജുവാണ് (35) മരിച്ചത്. വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം.

സംഭവം നടക്കുമ്പോള്‍ ഷിബുവിനൊപ്പം നാല് പേരുണ്ടായിരുന്നു. കാട്ടാനയെ കണ്ടതോടെ മറ്റുള്ളവര്‍ ചിതറിയോടുകയും ഷിബുവിനെ ആന ആക്രമിക്കുകയുമായിരുന്നു എന്നാണ് വിവരം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ഷിബുവിന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

tRootC1469263">

Tags