സ്കൂട്ടറില്‍ സഞ്ചരിക്കവെ കാട്ടുപന്നി ആക്രമണം; അമ്മയ്ക്കും മകനും ഗുരുതര പരുക്ക്

d

പുനലൂർ-ഇടമണ്‍ പാതയില്‍ പാപ്പന്നൂരിന് സമീപത്തു വെച്ചാണ് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റ കുറുകെ പന്നി ചാടിയത്.

കൊല്ലം : സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന അമ്മക്കും മകനും നേരെ കാട്ടുപന്നിയുടെ ആക്രമണം. ഇടമണ്‍-34 ഉദയഗിരി പുളിമൂട്ടില്‍ വീട്ടില്‍ സോണിയയ്ക്കും മകൻ ആദിത്യനുമാണ് പരിക്കേറ്റത്.ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ സോണിയയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും മകനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

tRootC1469263">

കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം. പുനലൂർ-ഇടമണ്‍ പാതയില്‍ പാപ്പന്നൂരിന് സമീപത്തു വെച്ചാണ് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റ കുറുകെ പന്നി ചാടിയത്. മകനെ പുനലൂരിലെ ആശുപത്രിയില്‍ കൊണ്ടുപോയി തിരികെവരികയായിരുന്നു. അപകടത്തില്‍ ഇരുവരും ദൂരേക്ക് തെറിച്ചുവീണു.

 

Tags