കോഴിക്കോട് കാട്ടുപന്നിയുടെ ആക്രമണം : രണ്ട് പേർക്ക് പേർക്ക് പരിക്ക്
Jun 10, 2025, 19:45 IST


കോഴിക്കോട്: ഉള്ള്യേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഉള്ള്യേരി പുത്തഞ്ചേരിയിലാണ് സംഭവം. റിട്ടയേഡ് മിലിട്ടറി ഉദ്യോഗസ്ഥൻ ചേരിയയിൽ ശ്രീധരൻ, ശ്രീഹരിയിൽ ബാലൻ എന്നിവർക്കാണ് പരിക്കേറ്റത്.
വീട്ടിൽ നിന്നും പാൽ വാങ്ങാനായി പോവുന്നതിനിടെയാണ് ശ്രീധരനെ കാട്ടുപന്നി ആക്രമിച്ചത്. കാലിന് ഗുരുതരമായി പരിക്കേറ്റ ശ്രീധരൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിലാണ്. ബാലകൃഷ്ണനെയും പാൽ വാങ്ങാനായി പോവുമ്പോഴാണ് കാട്ടുപന്നി അക്രമിച്ചത്. പ്രദേശത്ത് കാട്ടുപന്നികളുടെ സാന്നിദ്ധ്യമുണ്ടെങ്കിലും ജനങ്ങളെ ആക്രമിച്ച സംഭവം ആദ്യമാണെന്ന് വാർഡ് അംഗം സി അജിത പറഞ്ഞു.
tRootC1469263">