തൃശ്ശൂരിൽ കാട്ടാന ആക്രമണം: വനംവാച്ചർ കൊല്ലപ്പെട്ടു

google news
elephant

തൃശൂർ: കാട്ടാന ആക്രമണത്തിൽ വനംവാച്ചർ കൊല്ലപ്പെട്ടു. അതിരപ്പിള്ളി പൊകലപ്പാറയിലാണ് സംഭവം നടന്നത്. കൊല്ലതിരുമേട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ ഇരുമ്പൻ കുമാരനാണ് മരിച്ചത്.കാടിനുള്ളിൽ പരിശോധനയ്ക്ക് പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. മേഖലയിൽ തുടർച്ചയായി കാട്ടാന ആക്രമണങ്ങൾ നടക്കാറുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെ തോട്ടം തൊഴിലാളിയുടെ വീടിന് നേരെ കാട്ടാന ആക്രമണം നടന്നു. കാലടി പ്ലാന്റേഷൻ കോർപ്പറേഷൻ തോട്ടം തൊഴിലാളി അഭിലാഷിന്റെ വീടാണ് ആന തകർത്തത്. അടുക്കളഭാഗം പൊളിച്ച് വീടിനകത്ത് കയറിയ ആന അകത്തുണ്ടായിരുന്ന സാമഗ്രികളെല്ലാം തകർത്തിരുന്നു.

Tags