ഭാര്യയുടെ അവിഹിതബന്ധവും വ്യഭിചാരവും ; 10,000/- രൂപ ഭാര്യക്ക് ചെലവിനു കൊടുക്കാനുള്ള കുടുംബകോടതി വിധി സ്റ്റേ ചെയ്ത് ഹൈക്കോടതി


കൊച്ചി : അന്യപുരുഷനുമായി അവിഹിതബന്ധത്തിലും വ്യഭിചാരത്തിലും കഴിയുന്ന ഭാര്യക്ക് ചെലവിന് 10,000/- രൂപ കൊടുക്കാനുള്ള കോഴിക്കോട് കുടുംബകോടതി വിധി ഹൈക്കൊടതി
സ്റ്റേ ചെയ്തു.
വിവാഹമോചനം നേടിയ ഭാര്യ വർഷങ്ങളായി അവിഹിതബന്ധത്തിലും വ്യഭിചാരത്തിലും തുടരുകയാണെന്നും എന്നാൽ കോഴിക്കോട് കുടുംബകോടതിയിൽ തനിക്കായി കേസ് നടത്തിയിരുന്ന അഭിഭാഷകനെ ഇത് അറിയിച്ച് രേഖകൾ കൈ മാറി എങ്കിലും കോടതിയിൽ വിചാരണ സമയത്തു രേഖകൾ സമർപ്പിക്കാത്തതിനാലാണ് തനിക്കെതിരെ ഇത്തരമൊരു വിധി പുറപ്പെടുവിക്കാനുണ്ടായ സാഹചര്യം ഉണ്ടായതെന്നും ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
tRootC1469263">എതിർ കക്ഷിയുടെ അവിഹിതബന്ധവും വ്യഭിചാരവും തെളിയിക്കുന്നതിനാവശ്യമായരേഖകൾ കുടുംബകോടതിയിൽ വീണ്ടും സമർപ്പിക്കുന്നതിനു അനുവദിക്കണം എന്നും പരാതിക്കാരൻ വാദിച്ചു. പരാതിക്കാരന് വേണ്ടി ഹാജരായത് കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകയായ അഡ്വ. വിമല ബിനുവാണ്.