ഭാര്യ വീട്ടിലെ ബാത്ത്‌റൂമിൽ എംഡി എംഎ ഒളിപ്പിച്ചു; നവവരൻ അറസ്റ്റിൽ

Wife hid MDMA in bathroom at home; Newlywed arrested

മലപ്പുറം: ഭാര്യയുടെ വീട്ടിലെ ബാത്ത്റൂമിൽ എംഡിഎംഎ ഒളിപ്പിച്ച നവവരൻ അറസ്റ്റിൽ. തവനൂർ പുത്തൻപുരയിൽ മുഹമ്മദ് ഷിബാനെ (26) ആണ് തിരൂർ പൊലീസ് പിടികൂടിയത്. വീടിന്‍റെ മുകളിലെ നിലയിൽ മണിയറയിലെ ബാത്ത്‌റൂമിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. തിരൂരിലെ പൊറ്റിലാത്തറയിൽ വെച്ച് കാറിൽനിന്നാണ് ആദ്യം എംഡിഎംഎ പിടികൂടിയത്. കാറിൽ ഇരിക്കുകയായിരുന്ന ഷിബാൻ പൊലീസിനെ കണ്ട് കടന്നുകളയാൻ ശ്രമിച്ചതിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. 

tRootC1469263">

തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോൾ ഉപയോഗത്തിനും വിൽപ്പനക്കുമായി കൊണ്ടുവന്നതാണെന്ന് വ്യക്തമാക്കി. ബാക്കിയുള്ള എംഡിഎംഎ ഇയാൾ നിക്കാഹ് കഴിച്ച നവവധുവിന്‍റെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് പോലീസിന് മൊഴി നൽകിയത്.തുടർന്ന് വീട്ടിലെത്തി പോലീസ് എംഡിഎംഎ കണ്ടെടുത്തു. കാറിൽനിന്നും ഭാര്യവീട്ടിൽനിന്നുമായി മൊത്തം 1.55 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. പ്രതി സ്വകാര്യ ആശുപത്രിയിൽ തെറാപ്പിസ്റ്റായി ജോലി ചെയ്തുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
 

Tags