സര്‍ക്കാര്‍ ആശുപത്രികളില്‍ നടക്കുന്നത് വ്യാപക അക്രമം ; കെ സുരേന്ദ്രന്‍
May 11, 2023, 20:56 IST

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഭരണ തകര്‍ച്ചയും അരാജകത്വവും മാത്രമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
എല്ലാ വകുപ്പുകളും പൂര്‍ണ പരാജയമാണ്. ആഭ്യന്ത മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രി വന്‍ പരജായമാണെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് ലോബിയെ നേരിടുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡോ വന്ദനയുടെ കൊലപാതകം.
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വ്യാപകമായ അക്രമമാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.