കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വിമര്‍ശനത്തില്‍ എന്തുകൊണ്ട് സിപിഐഎം മറുപടി പറയുന്നില്ല ; വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Thiruvanjoor Radhakrishnan

കടുത്ത വിമര്‍ശനങ്ങളാണ് കേരളാ കോണ്‍ഗ്രസ് മുന്നോട്ടുവെച്ചതെന്നും അതില്‍ സിപിഐഎമ്മിന് മറുപടിയില്ലേ എന്നും അദ്ദേഹം ചോദിച്ചു.

കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വിമര്‍ശനത്തില്‍ എന്തുകൊണ്ട് സിപിഐഎം മറുപടി പറയുന്നില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അവര്‍ പറഞ്ഞത് ശരിയായത് കൊണ്ടാണ് സിപിഐഎം മറുപടി പറയാത്തതെന്നും മറിച്ചാണെങ്കില്‍ മറുപടി പറയണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. കടുത്ത വിമര്‍ശനങ്ങളാണ് കേരളാ കോണ്‍ഗ്രസ് മുന്നോട്ടുവെച്ചതെന്നും അതില്‍ സിപിഐഎമ്മിന് മറുപടിയില്ലേ എന്നും അദ്ദേഹം ചോദിച്ചു.

ഉമ്മന്‍ചാണ്ടിയുടെ ഫ്ളക്സ് കീറിയ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. 'ഉമ്മന്‍ചാണ്ടിയുടെ ഫ്ളക്സ് കീറാന്‍ കൈ പൊന്തുന്നത് ഏത് കോണ്‍ഗ്രസുകാരനാണ്? ഏത് യുഡിഎഫുകാരനാണ്? ഉമ്മന്‍ചാണ്ടി ആരാണെന്ന് ഫ്ളക്സ് കീറിയവര്‍ മനസിലാക്കണം. തെറ്റായിപ്പോയെന്ന് എഐസിസി തന്നെ പറഞ്ഞു. അനീതിയാണ് ചെയ്തത്. ഉമ്മന്‍ചാണ്ടി ആരാണെന്ന് ആദ്യം അവര്‍ അറിഞ്ഞിരിക്കണം. എഐസിസിയുടെ നിലപാടിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു'- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

Tags