തന്ന കാര്യങ്ങള്‍ എന്തുകൊണ്ട് നിങ്ങള്‍ ചെയ്തിട്ടില്ല, എയിംസിന് ഇതുവരെ ഭൂമി ഏറ്റെടുത്തിട്ടില്ല, കേരളത്തിന് ഒന്നും കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത് ; രാജീവ് ചന്ദ്രശേഖര്‍

rajeev chandrasekhar

കേരളത്തിന് ഒന്നും കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്.ഇവിടെ എന്തെങ്കിലും നടക്കണമെങ്കില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഇവിടെ വരണം

കേന്ദ്ര ബജറ്റില്‍ കേരളത്തിന് അവഗണനയെന്ന ആക്ഷേപം തള്ളി ബിജെപി സംസ്ഥാന പ്രസിഡണ്ട്  രാജീവ് ചന്ദ്രശേഖര്‍. കേരളത്തിനൊന്നും  കിട്ടിയിട്ടില്ല എന്ന് പറയുന്ന സര്‍ക്കാരിനോട് ചോദിക്കാനുള്ളത്. ,തന്ന കാര്യങ്ങള്‍ എന്തുകൊണ്ട് നിങ്ങള്‍ ചെയ്തിട്ടില്ല എന്നാണ്.എയിംസിന് ഇതുവരെ ഭൂമി ഏറ്റെടുത്തിട്ടില്ല.കേരളത്തിന് ഒന്നും കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്.ഇവിടെ എന്തെങ്കിലും നടക്കണമെങ്കില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഇവിടെ വരണം

tRootC1469263">


ഇന്ന് ബജറ്റില്‍ യുവാക്കള്‍ക്ക് വേണ്ടി നിരവധി പദ്ധതികള്‍ പറഞ്ഞിട്ടുണ്ട്.മുദ്രാവാക്യം മാത്രം പറയുന്ന സര്‍ക്കാര്‍ അല്ല നരേന്ദ്രമോദിയുടേത്. സര്‍ക്കാര്‍.എന്തുകൊണ്ട് കേരളത്തില്‍ വികസനം നടപ്പാക്കുന്നില്ല എന്ന് ശരിക്കും ചര്‍ച്ച ചെയ്യണം.മുഖ്യമന്ത്രിയുമായി വിഷയത്തില്‍ സംവാദത്തിന് തയ്യാറാണ്.പ്രഖ്യാപിച്ചിട്ട് കാര്യമില്ല.തന്ന കാര്യങ്ങള്‍ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്ന് പരിശോധിക്കണം.പുതിയ പ്രോജക്ടുകള്‍ നടപ്പാക്കണമെങ്കില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഭരണം വരണം.ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ വന്നാലേ  ഇവിടെ കാര്യങ്ങള്‍ നടക്കു.തന്ന കാര്യങ്ങള്‍ ചെയ്യാതെ ബജറ്റ് സമയത്ത് ദുഷ്പ്രചരണം ചെയ്യുകയല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Tags