'ലൈംഗിക വൈകൃതനായ അയാള്‍ രാജിവെക്കണമെന്ന് എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ല?'; കോണ്‍ഗ്രസിനും ലീഗിനുമെതിരെ സി ഷുക്കൂര്‍
അയാള്‍ ഒറ്റയ്ക്കല്ല, അയാള്‍ യുഡിഎഫ് രാഷ്ട്രീയത്തിന്റെ പ്രതീകമാണ്. അയാളോട് രാജി ആവശ്യപ്പെടാനുള്ള രാഷ്ട്രീയവും ധാര്‍മ്മികവുമായ ഉത്തരവാദിത്വം യുഡിഎഫിനുണ്ട്,
ലൈംഗിക വൈകൃതനായ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ലെന്ന് അഭിഭാഷകന്‍ സി ഷുക്കൂര്‍. ധാര്‍മികതയുടെ മൊത്ത കച്ചവടക്കാരായ ലീഗ് എന്തുകൊണ്ടാണ് രാജി ആവശ്യപ്പെടാത്തതെന്നും സി ഷക്കൂര്‍ ചോദിച്ചു. അയാള്‍ ഒറ്റയ്ക്കല്ല, അയാള്‍ യുഡിഎഫ് രാഷ്ട്രീയത്തിന്റെ പ്രതീകമാണ്. അയാളോട് രാജി ആവശ്യപ്പെടാനുള്ള രാഷ്ട്രീയവും ധാര്‍മ്മികവുമായ ഉത്തരവാദിത്വം യുഡിഎഫിനുണ്ട്, പ്രത്യേകിച്ചും കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ടെന്നും സി ഷുക്കൂര്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷുക്കൂറിന്റെ പ്രതികരണം.
tRootC1469263">സി ഷുക്കൂര്‍ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
അയാള്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ചാണ് എംഎല്‍എ ആയത്, അതും ചരിത്ര ഭൂരിപക്ഷത്തില്‍. പത്തനംതിട്ട ജില്ലക്കാരനായ അയാളെ പാലക്കാട്ട് എത്തിച്ചതും നിയമ സഭയിലേക്ക് മത്സരിപ്പിച്ചതും ഭാവിയിലേക്കുള്ള നിക്ഷേപമാണെന്നു വിശേഷിപ്പിച്ചതും വടകരയില്‍ ശൈലജ ടീച്ചറെ ഒന്നര ലക്ഷം വോട്ടിനു തോല്‍പിച്ച ഷാഫിക്കയാണ്. അയാള്‍ വി ഡി സതീശന്റെയും ഷാഫി പറമ്പിലിന്റെയും നോമിനിയാണ്. അയാള്‍ക്കെതിരെ ആദ്യ ആരോപണം വന്നപ്പോള്‍ കോണ്‍ഗ്രസ്സ് സസ്‌പെന്റ് ചെയ്തു. അയാളുടെ മുന്‍കൂര്‍ ജാമ്യം ആദ്യ കേസില്‍ തള്ളിയപ്പോള്‍ അയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
പിന്നീട് രണ്ടാമത്തെ എഫ്‌ഐആറും വന്നു. തിരുവനന്തപുരത്തെ നീതി ദേവത അയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കി. പിന്നീടും അയാള്‍ സജീവ കോണ്‍ഗ്രസുകാരനായി. യുഡിഎഫുകാര്‍ ഒരു ഉളുപ്പുമില്ലാതെ ആ ലൈംഗിക വൈകൃതനെ ബൊക്കെ നല്‍കി സ്വീകരിക്കുന്നതും നമ്മള്‍ കണ്ടു.പിന്നീട് ലീഗ് അയാള്‍ക്ക് വേദി നല്‍കി ആദരിച്ചു. ഇന്നു മൂന്നാമത്തെ ബലാത്സംഗ കേസില്‍ അയാളെ പോലീസ് അറസ്റ്റു ചെയ്തു. അയാള്‍ ജയിലിലായി.
ലൈംഗിക വൈകൃതനായ അയാള്‍ രാജി വെക്കണമെന്ന് എന്തു കൊണ്ടാണ് കോണ്‍ഗ്രസ് ആവശ്യപ്പെടാത്തത്? ധാര്‍മ്മികയുടെ മൊത്ത കച്ചവടക്കാരായ ലീഗ് എന്തുകൊണ്ട് അയാളുടെ രാജി ആവശ്യപ്പെടുന്നില്ല? അയാള്‍ ഒറ്റയ്ക്കല്ല, അയാള്‍ യുഡിഎഫ് രാഷ്ട്രീയത്തിന്റെ പ്രതീകമാണ്.
അയാളോട് രാജി ആവശ്യപ്പെടാനുള്ള രാഷ്ട്രീയവും ധാര്‍മ്മികവുമായ ഉത്തരവാദിത്വം യുഡിഎഫിനുണ്ട്, പ്രത്യേകിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ട്. പാലക്കാട്ടെ ജനങ്ങള്‍ക്ക് മേല്‍ ഒരു ലൈംഗിക വൈകൃതനെ അടിച്ചേല്‍പിച്ച വിഡി സതീശനും ഷാഫി പറമ്പിലിനും ടീം യുഡിഎഫിനും കൈ കഴുകി മാറി നില്‍ക്കുവാന്‍ കഴില്ല.
അയാളെ രാജിവെപ്പിക്കുക എന്നത് യുഡിഎഫിന്റെ രാഷ്ട്രീയ ധാര്‍മ്മിക കടമയാണ്. നിങ്ങളാണ് ആ ലൈംഗിത വൈകൃതന്നെ പാലക്കാട്ടെ നല്ല മനുഷ്യരുടെ തലയില്‍ കെട്ടി വെച്ചത്. ആ കടമ നിങ്ങള്‍ നിര്‍വ്വഹിക്കുന്നില്ലെങ്കില്‍ , ഒരു ലൈംഗിക വൈകൃതന് എംഎല്‍എ പദവി നല്‍കി ആദരിച്ചെന്ന കറ, നിങ്ങളുടെ അലക്കി തേച്ച ഖദര്‍ കുപ്പായത്തില്‍ കാലാകാലം ഒട്ടി നില്‍ക്കും തീര്‍ച്ച
.jpg)


