മന്ത്രിയായ കെ എ തുളസി ഭാര്യയാണെന്ന് പറയാന്‍ എന്താണ് മടിയെന്ന് കമന്റ് ; വി ടി ബല്‍റാമിനെ ഒഴിവാക്കി ; വി കെ ശ്രീകണ്ഠന്‍ എംപിക്ക് വിമര്‍ശനം
കെ എ തുളസിയുടെ രാഷ്ട്രീയ ജീവിതം ഉയര്‍ത്തി ഈ കമന്റുകള്‍ക്ക് നിരവധി പേര്‍ മറുപടിയും കൊടുക്കുന്നുണ്ട്.
നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രി കെ എ തുളസിക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച വി കെ ശ്രീകണ്ഠന്‍ എംപിക്ക് വിമര്‍ശനം. മന്ത്രിയായ കെ എ തുളസി ഭാര്യയാണെന്ന് പറയാന്‍ എന്താണ് മടി എന്നാണ് കമന്റുകള്‍. വി ടി ബല്‍റാമിനെ വെട്ടി ആദ്യമായി എംഎല്‍എയാകുന്ന തുളസിയെ മന്ത്രിയാക്കിയെന്നും നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്. എന്നാല്‍, കെ എ തുളസിയുടെ രാഷ്ട്രീയ ജീവിതം ഉയര്‍ത്തി ഈ കമന്റുകള്‍ക്ക് നിരവധി പേര്‍ മറുപടിയും കൊടുക്കുന്നുണ്ട്.
ഒരു വീട്ടില്‍ നിന്ന് എംപിയും മന്ത്രിയുമെന്ന എന്ന കേരള രാഷ്ട്രീയത്തിലെ ഒരു അപൂര്‍വതയാണ് കെ എ തുളസി മന്ത്രിയാകുന്നതോടെ കേരളം സാക്ഷ്യം വഹിക്കുന്നത്. പാലക്കാട് എം പിയായി വി കെ ശ്രീകണ്ഠന്‍ പാര്‍ലമെന്റിലേക്ക് പോകുമ്പോള്‍, ഭാര്യയും കോണ്‍ഗ്രസ് നേതാവുമായ കെ എ തുളസി നിയമസഭയിലേക്ക് യാത്രയാകും.
.jpg)

