ആര് എതിര്‍ത്താലും ലോകാവസാനം വരെ ഇസ്ലാമിക നിയമങ്ങള്‍ പറയും' ; കാന്തപുരം
കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് വിശദീകരിക്കുന്ന സമ്മേളനം നടത്തുമെന്നും കാന്തപുരം അറിയിച്ചു.
സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ പിന്നോട്ടില്ലെന്ന സന്ദേശവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ആര് എതിര്‍ത്താലും ഇസ്ലാമിക നിയമങ്ങള്‍ പറയുമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രതികരിച്ചു. ലോകാവസാനം വരെ ഇസ്ലാമിക നിയമങ്ങള്‍ പറയുമെന്നാണ് അന്താരാഷ്ട്ര മിലാദ് സമ്മേളനത്തില്‍ കാന്തപുരം പറഞ്ഞത്. കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് വിശദീകരിക്കുന്ന സമ്മേളനം നടത്തുമെന്നും കാന്തപുരം അറിയിച്ചു. അതേസമയം, മുഖ്യമന്ത്രി ഉള്‍പ്പെടെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് കാന്തപുരം നേരിട്ട് മറുപടി പറഞ്ഞില്ല.
അന്യപുരുഷന്മാര്‍ക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നുള്ള സമസ്ത കാന്തപുരം വിഭാഗത്തിന്റെ സര്‍ക്കുലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നബിദിന റാലി ഇവിടെ ഭാഗമായി എത്തിയ ആള്‍ക്കൂട്ടത്തില്‍ പലയിടത്തും സ്ത്രീ സാന്നിധ്യം ഉണ്ടായതാണ് കാന്തപുരത്തെയും അവരുടെ പുരോഹിത സംഘടനയെയും പ്രകോപിപ്പിച്ചത്. മത ആഘോഷങ്ങളില്‍ അതിര്‍വരമ്പ് ലംഘിക്കരുതെന്നാണ് സമസ്ത കാന്തപുരം വിഭാഗത്തിന്റെ സര്‍ക്കുലറില്‍ പറയുന്നത്. പരിപാടികള്‍ ഇസ്ലാമിക മാനദണ്ഡം വെച്ചായിരിക്കണം നടത്തേണ്ടത്. നിരത്തുകളിലും വേദിയിലും അന്യ പുരുഷന്മാര്‍ക്കിടയില്‍ യുവതികളെ പ്രദര്‍ശിപ്പിക്കരുതെന്നും ഇസ്ലാമികമല്ലാത്ത ആചാരങ്ങള്‍ കൂട്ടിചേര്‍ക്കരുതെന്നും മഹല്ലുകള്‍ക്ക് നല്‍കിയ സര്‍കുലറില്‍ വിവരിച്ചിരുന്നു. ഇതിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.
.jpg)

