കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ക്ക് വേണ്ടി ഗവര്‍ണര്‍ ഒരുക്കിയ ചായ സല്‍ക്കാരത്തില്‍ പങ്കെടുക്കാതെ ആര്‍ ശ്രീലേഖ
ചുവപ്പ് വസ്ത്രം ധരിച്ചാണ് ഇടത് കൗണ്‍സിലര്‍മാര്‍ ചായ സല്‍ക്കാരത്തിനെത്തിയത്.
കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ക്ക് വേണ്ടി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഒരുക്കിയ ചായ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ എത്തിയില്ല. കോര്‍പ്പറേഷനില്‍ പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു ഗവര്‍ണര്‍ കൗണ്‍സിലര്‍മാരെ ചായ സല്‍ക്കാരത്തിന് ക്ഷണിച്ചത്.
tRootC1469263">ലോക്ഭവനില്‍ വൈകുന്നേരം നാല് മണിയോടെയായിരുന്നു ഗവര്‍ണര്‍ ചായസല്‍ക്കാരം ഒരുക്കിയത്. സല്‍ക്കാരത്തിന് യുഡിഎഫ്, എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും എത്തി. ചുവപ്പ് വസ്ത്രം ധരിച്ചാണ് ഇടത് കൗണ്‍സിലര്‍മാര്‍ ചായ സല്‍ക്കാരത്തിനെത്തിയത്. എല്ലാവരെയും ഷാള്‍ അണിയിച്ചാണ് ഗവര്‍ണര്‍ സ്വീകരിച്ചത്.
കോര്‍പ്പറേഷന്‍ തെരഞ്ഞടുപ്പില്‍ വിജയിച്ച് മേയറാകാന്‍ സാധിക്കാതെവന്നതിന് പിന്നാലെ വലിയ അതൃപ്തിയിലാണ് ആര്‍ ശ്രീലേഖ. ബിജെപിയെ വെട്ടിലാക്കി തന്റെ അതൃപ്തി ശ്രീലേഖ മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു.
.jpg)


