അത്ഭുത രക്ഷപ്പെടല്‍...! വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോയിൽ കളിക്കവെ കുട്ടിയുമായി ഓട്ടോ കിണറ്റിലേക്ക് മറിഞ്ഞ് അപകടം

Miraculous escape...! While playing in an auto parked in the backyard, the auto with the child fell into a well and caused an accident.

തൃശൂര്‍: കുന്നംകുളത്ത് നാലുവയസുകാരി ഇരുന്ന ഓട്ടോ കിണറ്റിലേക്ക് മറിഞ്ഞ് അപകടം. കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുകയായിരുന്ന കുട്ടിയുടെ കൈ അബദ്ധത്തില്‍ തട്ടി സ്റ്റാര്‍ട്ട് ആകുകയായിരുന്നു. മരത്തംകോട് സ്വദേശി ബിന്നി വര്‍ഗീസിന്റെ മകള്‍ എല്‍സയാണ് അപകടത്തില്‍പ്പെട്ടത്.

വീട്ടുമുറ്റത്തെ കിണറിന്റെ ആള്‍മറ തകര്‍ത്ത് ഓട്ടോ കിണറ്റില്‍ വീണു. കുഞ്ഞിനെ അയല്‍വാസിയായ ആള്‍ കിണറ്റില്‍ ഇറങ്ങി രക്ഷപ്പെടുത്തി. കുട്ടിക്ക് വലിയ പരിക്കുകള്‍ ഇല്ലെന്നാണ് വിവരം. വൈകീട്ട് മുന്ന് മണിയോടെയാണ് സംഭവം. വിവരം അറിഞ്ഞ് ഫയര്‍ഫോഴ്‌സ് ഉള്‍പ്പടെ സ്ഥലത്ത് എത്തിയിരുന്നു.

Tags