40 ലക്ഷം എവിടെ പോയി..; കണ്ണൂർ മാതമംഗലത്ത് 32കാരി ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങി പൊലീസ്

d

വിദേശത്തായിരുന്ന ഭർത്താവ് പല തവണയായി മേഘയ്ക്ക് 40 ലക്ഷം രൂപ നൽകിയിരുന്നു.

 

 

കണ്ണൂർ: കണ്ണൂർ മാതമംഗലത്ത് 32കാരി ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങി . എരമം സ്വദേശി മേഘ വിഷം കഴിച്ച് മരിച്ചത് വലിയ തുക നഷ്ടമായതിനാൽ എന്ന് നിഗമനം. ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോൺ രേഖകളും കേന്ദ്രീകരിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു .  വിദേശത്തായിരുന്ന ഭർത്താവ് പല തവണയായി മേഘയ്ക്ക് 40 ലക്ഷം രൂപ നൽകിയിരുന്നു.

ഈ പണ എങ്ങനെ നഷ്ടമായി എന്നതിൽ അവ്യക്തത തുടരുകയാണ്. വീട് വാങ്ങാൻ ഈ പണം എടുക്കാൻ ഭർത്താവ് ആവശ്യപ്പെട്ടു. എന്നാൽ ഈ പണം മേഘ ചെലവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മേഘ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പണം എവിടെപ്പോയെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണ് പൊലീസ്. 

ഒക്ടോബർ 7-ന് രാത്രിയോടെയാണ് മേഘയെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒക്ടോബർ 13-ന് വൈകുന്നേരത്തോടെയാണ് മേഘ മരണപ്പെടുന്നത്

Tags