ഡ്രോണ്‍ വരുമ്പോഴൊക്കെ മരങ്ങളുടെ താഴെ ഒളിച്ചു, പല തവണ നാട്ടുകാരുടെ തിരച്ചില്‍ സംഘത്തെ കണ്ടു, കാട്ടാനയ്ക്ക് മുന്നില്‍ എത്തിയെങ്കിലും ആന ആക്രമിച്ചില്ല ; പിടിയിലായ ചെന്താമര


പല തവണ നാട്ടുകാരുടെ തിരച്ചില്‍ സംഘത്തെ കണ്ടെന്നും ചെന്താമര പറഞ്ഞു.
ഒളിവില്‍ കഴിയവേ താന്‍ കാട്ടാനയ്ക്ക് മുന്നില്‍ പെട്ടെന്ന് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. കാട്ടാനയുടെ നേരെ മുന്നില്‍ താന്‍ എത്തിയെങ്കിലും ആന ആക്രമിച്ചില്ലെന്നും ചെന്താമര പറഞ്ഞു.മലയ്ക്ക് മുകളില്‍ പൊലീസ് ഡ്രോണ്‍ പരിശോധന നടത്തിയത് താന്‍ കണ്ടു. ഡ്രോണ്‍ വരുമ്പോഴൊക്കെ മരങ്ങളുടെ താഴെ ഒളിച്ചു. പല തവണ നാട്ടുകാരുടെ തിരച്ചില്‍ സംഘത്തെ കണ്ടെന്നും ചെന്താമര പറഞ്ഞു.
അതേ സമയം സുധാകരനെയും ലക്ഷ്മിയെയും കൂടാതെ മൂന്ന് പേരെയും കൂടി താന്‍ കൊല്ലാന്‍ ലക്ഷ്യമിട്ടതായി ചെന്താമര പൊലീസിനോട് പറഞ്ഞതായി വിവരമുണ്ട്. തന്നെ പിരിഞ്ഞുപോയ ഭാര്യ, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍, ഒരു അയല്‍വാസി എന്നിവരെ കൊലപ്പെടുത്താനാണ് ചെന്താമര തീരുമാനിച്ചിരുന്നത്.
പൊലീസ് ഉദ്യോഗസ്ഥനെന്ന് ചെന്താമര പറയുന്നത് ഇയാളുടെ മരുമകനാണെന്ന സ്ഥിരീകരിക്കാത്ത വിവരമുണ്ട്. പുഷ്പ എന്ന അയല്‍വാസിയെയും ചെന്താമര ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്.