റേഷനരി വേവിച്ചപ്പോൾ കിട്ടിയത് നീലച്ചോറ്; അരി പരിശോധനക്കായി കൊണ്ടുപോയി
May 8, 2026, 11:20 IST
തൃശൂർ: ചാലക്കുടിയിലെ ഒരു വീട്ടിൽ റേഷനരി വേവിച്ചപ്പോൾ വെള്ളച്ചോറിന് പകരം ലഭിച്ചത് നീലച്ചോറ് ആണ്.ചാലക്കുടി മേലൂര്‍ പാലപ്പിള്ളി ഭാഗത്താണ് റേഷനരിയില്‍ നിന്നും നീലച്ചോറ് ലഭിച്ചത്.ചോറ് വച്ചപ്പോൾ വെള്ള നിറത്തിലായിരുന്നു. എന്നാൽ വൈകുന്നേരമായപ്പോഴേക്കും ചോറ് നീല നിറമാവുകയായിരുന്നു.വാലങ്ങാമുറിയിലുള്ള റേഷന്‍കടയില്‍ നിന്നും അരി വാങ്ങിയവര്‍ക്കാണ് നീല നിറത്തിലെ ചോറ് ലഭിച്ചത്.
നീല നിറത്തിലെ ചോറ് കണ്ടതിന്റെ അമ്പരപ്പിലാണ് പ്രദേശവാസികൾ. വിവരമറിഞ്ഞ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അരി പരിശോധനക്കായി കൊണ്ടുപോയി.
.jpg)

