'കൊടുക്കാനുള്ളത് സമയത്ത് തന്നെ കൊടുക്കും'; പൊലീസിനെതിരെ ഭീഷണി; അർജുൻ ആയങ്കിക്കെതിരെ കേസെടുത്തു
കീഴടങ്ങാന്‍ ആയിരുന്നു താന്‍ ആദ്യം ഉദ്ദേശിച്ചത്. അപ്പോള്‍ തന്റെ സുഹൃത്തുക്കളുടെ ലൊക്കേഷന്‍ കണ്ടെത്തി ഭീഷണിപ്പെടുത്തുന്നു. ഹൈക്കോടതിയില്‍ നിര്‍ത്തണമെന്നായിരുന്നു കരുതിയത്
കൊച്ചി: പൊലീസിനെതിരെ ഇൻസ്റ്റഗ്രാമിലൂടെ ഭീഷണി മുഴക്കിയ സംഭവത്തിൽ അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസെടുത്തു. ഊന്നുകൽ സി ഐയെ ഭീഷണിപ്പെടുത്തിയതിനാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കോതമംഗലം സി ഐക്കെതിരെ വധഭീഷണി മുഴക്കിയെന്ന കേസിൽ ഒളിവിലിരിക്കെയാണ് ഇൻസ്റ്റഗ്രാമിലെ പുതിയ പോസ്റ്റിലൂടെ അർജുൻ ആയങ്കി, ഊന്നുകൽ സി ഐക്കെതിരെയും ഭീഷണി മുഴക്കിയത്.
'കീഴടങ്ങാന്‍ ആയിരുന്നു താന്‍ ആദ്യം ഉദ്ദേശിച്ചത്. അപ്പോള്‍ തന്റെ സുഹൃത്തുക്കളുടെ ലൊക്കേഷന്‍ കണ്ടെത്തി ഭീഷണിപ്പെടുത്തുന്നു. ഹൈക്കോടതിയില്‍ നിര്‍ത്തണമെന്നായിരുന്നു കരുതിയത്. എന്നാല്‍ ഇനി ജാമ്യം എടുത്തിട്ടെ താന്‍ പുറത്ത് വരൂ എന്നും അര്‍ജുന്‍ ആയങ്കി പൊലീസിന് നേരെ ഭീഷണി മുഴക്കി. കൊടുക്കാനുള്ളത് സമയത്ത് തന്നെ കൊടുക്കുമെന്നും താന്‍ ഒരുപാട് പോലീസുകാരെ കണ്ടിട്ടുണ്ടെന്നും അര്‍ജുന്‍ ആയങ്കി പറയുന്നുണ്ട്'.
.jpg)

