എന്തു വന്നാലും രാഷ്ട്രീയമായി നേരിടും, നിയമപരമായി നിലനില്‍ക്കില്ല ; സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്തതില്‍ പ്രതികരിച്ച് വി ഡി സതീശന്‍

VD Satheesan

ഇത് നിലനില്‍ക്കുന്നതല്ലെന്ന് അന്ന് വിജിലന്‍സ് തന്നെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും ഇത് നിയമപരമായി നിലനില്‍ക്കില്ലെന്നും വി ഡി സതീശന്റെ പ്രതികരണം.


പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്ത സാഹചര്യത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്തു വന്നാലും രാഷ്ട്രീയമായി നേരിടും. ഒരു വര്‍ഷം മുന്‍പത്തെ ശുപാര്‍ശയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇപ്പോള്‍ പുറത്തു വന്നത് തെരഞ്ഞെടുപ്പായതിനാലാണെന്നും പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഈ കേസ് നേരത്തെ ഒരു വട്ടം അന്വേഷിച്ചതാണ്. ഇത് നിലനില്‍ക്കുന്നതല്ലെന്ന് അന്ന് വിജിലന്‍സ് തന്നെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും ഇത് നിയമപരമായി നിലനില്‍ക്കില്ലെന്നും വി ഡി സതീശന്റെ പ്രതികരണം.

tRootC1469263">

അതേ സമയം, പ്രതിപക്ഷ നേതാവിനെതിരായ കേസില്‍ പ്രതികരിച്ച് കെ സുധാകരന്‍. ഇത് വെള്ളരിക്ക പട്ടണം അല്ലെന്നും കേസ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ളതാണെന്നും കെ സുധാകരന്‍ പറഞ്ഞു. നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗിച്ച് കേസിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Tags