രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് തെറ്റ്, മഹാതെറ്റ് തന്നെ : വിചാരണയ്ക്കു മുൻപെ ശിക്ഷ വിധിക്കരുതെന്ന് കെ. സുധാകരൻ എം.പി

What rahul mamkootathil was wrong it was a big mistake K Sudhakaran MP
What rahul mamkootathil was wrong it was a big mistake K Sudhakaran MP

കണ്ണൂർ : പാലക്കാട് എം.എരാഹുൽ മാങ്കൂട്ടത്തിലിന് അഭയം നൽകിയിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ എം.പി കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. രാഹുൽ തെറ്റ് ചെയ്തില്ലെന്ന് താൻ പറഞ്ഞിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് തെറ്റാണെന്നും മഹാ തെറ്റാണെന്നും അതിൽ തർക്കമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി രാഹുലിനോട് താല്പര്യം ഇല്ല. തിരിച്ചുവരണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. രാഷ്ട്രീയഭാവി അവസാനിപ്പിക്കരുതെന്നാണ് പറഞ്ഞതെന്നും കെ. സുധാകരൻ പ്രതികരിച്ചു.

tRootC1469263">

രാഹുലിനെതിരെയുള്ള നടപടി നടന്നോട്ടെ. എന്തെങ്കിലും ശിക്ഷക്ക് അർഹത ഉണ്ടെങ്കിൽ ശിക്ഷ വാങ്ങിക്കോട്ടെ. അതിൽ തർക്കമൊന്നുമില്ല. നമ്മളായിട്ട് ജനവിധി എഴുതണ്ട. അത്രയേ താൻ പറഞ്ഞിട്ടുള്ളൂ. രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞതിനൊന്നും മറുപടി പറയാൻ ഞാനില്ല. വായക്ക് തോന്നിയത് കോതക്ക് പാട്ട് എന്ന് പറയുന്നയാളാണ് ഉണ്ണിത്താൻ. ഉണ്ണിത്താൻ പറഞ്ഞതൊക്കെ ചരിത്രത്തിൽ റെക്കോർഡ് ആണെന്നും അദ്ദേഹംപറഞ്ഞു.

Tags