പത്മജ പാര്‍ട്ടി വിട്ടപ്പോള്‍ പറഞ്ഞതും ചെയ്തതും നമുക്ക് മുന്നിലുണ്ട് ; ഷാഫി പറമ്പില്‍
Nov 22, 2026, 20:05 IST
പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്ക് അകത്ത് ചര്‍ച്ചചെയ്യുമെന്നും മാധ്യമങ്ങളോട് പറയാനില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
പാര്‍ട്ടി സര്‍ക്കാര്‍ ഏകോപന വിഷയത്തില്‍ പ്രതികരിക്കാതെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപി. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്ക് അകത്ത് ചര്‍ച്ചചെയ്യുമെന്നും മാധ്യമങ്ങളോട് പറയാനില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. നാല് ദിവസം മുമ്പാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കത്തില്‍ ഷാഫി ഉള്‍പ്പടെയുള്ള എ ഗ്രൂപ്പ് നേതാക്കള്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെക്ക് പരാതി നല്‍കിയത്.
അതേസമയം ബിജെപി വിട്ട പത്മജ വേണുജപാലിനെ സ്വാഗതം ചെയ്യണോ തള്ളണോ എന്നത് AICC തീരുമാനിക്കുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. 'കരുണാകരന്റെ മകള്‍ എന്ന ബഹുമാനം ഉണ്ട്. പക്ഷേ, പാര്‍ട്ടി വിട്ടപ്പോള്‍ പറഞ്ഞതും ചെയ്തതും നമുക്ക് മുന്നിലുണ്ട്.' ഷാഫി പറമ്പില്‍ പറഞ്ഞു.
.jpg)

