രാജീവ് ചന്ദ്രശേഖറിന് കേരളത്തെ കുറിച്ച് എന്തറിയാം, അയാള്‍ ഞങ്ങളെ രാഷ്ടീയം പഠിപ്പിക്കാന്‍ വരേണ്ട ; വി ഡി സതീശന്‍
അദ്ദേഹം രാജ്യസഭ അംഗമായത് ബി ജെ പി ടിക്കറ്റില്‍ അല്ല
രാജീവ് ചന്ദ്രശേഖറിന് കേരളത്തെ കുറിച്ച് എന്തറിയാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇന്നലെ പെയ്ത മഴയില്‍ കുരുത്ത തകരയാണെന്നും ഡെപ്യൂട്ടേഷനില്‍ വന്ന ആളാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. അയാള്‍ മുകളില്‍ നിന്ന് കെട്ടി ഇറക്കിയ ബിസിനസുകാരന്‍ അല്ലേ? മൂന്ന് പ്രാവശ്യവും അദ്ദേഹം രാജ്യസഭ അംഗമായത് ബി ജെ പി ടിക്കറ്റില്‍ അല്ല. അയാള്‍ ഞങ്ങളെ രാഷ്ടീയം പഠിപ്പിക്കാന്‍ വരേണ്ടെന്ന് വ്യക്തമാക്കിയ വി ഡി സതീശന്‍ നാണം കെട്ട പാര്‍ട്ടി എന്ന് വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ സംസ്‌കാരമാണെന്നും കൂട്ടിച്ചേര്‍ത്തു. പത്ത് സീറ്റുകളില്‍ ബിജെപി- സിപിഎം ധാരണയുണ്ടെന്ന ആരോപണം വി ഡി സതീശന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. അതൊക്കെ എല്ലാര്‍ക്കും അറിയാം. ഞങ്ങള്‍ അവിടെ കൂടുതല്‍ ശ്രദ്ധിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി കപ്പ് ഉയര്‍ത്തി പിടിച്ചത് ഒരു തമാശയല്ലെന്നും വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു. പി ആര്‍ വര്‍ക്ക് ആയിരുന്നു. അവളോടൊപ്പം എന്നായിരുന്നു അന്ന്. ഗണേഷ് കുമാര്‍ വിഷയം വന്നപ്പോള്‍ അവനോടൊപ്പം ആയി. ഗണേഷ് കുമാറിന്റേത് ഒരു കുടുംബ പ്രശ്‌നം ആക്കി മാറ്റിയെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. 2013ലും കുടുംബ പ്രശ്‌നം ആയിരുന്നു. അന്ന് ഗണേഷ് കുമാറിനെ പുറത്താക്കണം എന്ന് പറഞ്ഞു, സതീശന്‍ വ്യക്തമാക്കി.
.jpg)


