വെസ്റ്റ് നൈല്‍ എന്ന് സംശയം; എറണാകുളത്ത് പനി ബാധിച്ച് 77കാരന്‍ മരിച്ചു
Updated: Jun 8, 2026, 11:19 IST
വെസ്റ്റ് നൈല്‍ പനിയായിരുന്നോ എന്ന് സംശയമുണ്ട്. ഇത് സ്ഥിരീകരിക്കുന്നതിന് മുരളീധരന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
കൊച്ചി: എറണാകുളം ജില്ലയില്‍ പനി ബാധിച്ച് വീണ്ടും മരണം. ആലുവ സ്വദേശി മുരളീധരന്‍(77) ആണ് മരിച്ചത്. കളമശ്ശേരി ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയായിരുന്നു മരണം.ഇക്കഴിഞ്ഞ 27നാണ് കടുത്ത പനിയെ തുടര്‍ന്ന് മുരളീധരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെസ്റ്റ് നൈല്‍ പനിയായിരുന്നോ എന്ന് സംശയമുണ്ട്. ഇത് സ്ഥിരീകരിക്കുന്നതിന് മുരളീധരന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇയാള്‍ക്ക് അര്‍ബുദ രോഗമുണ്ടായിരുന്നുവെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. വെസ്റ്റ്
.jpg)

