പശ്ചിമേഷ്യൻ സംഘർഷം ; പ്രവാസികളുടെ വിമാനയാത്ര ദുരിതത്തിലാക്കുന്ന വിഷയത്തിൽ കേന്ദ്രമന്ത്രിക്ക് കത്തയച്ച് രമേശ് ചെന്നിത്തല
പശ്ചിമേഷ്യൻ സംഘർഷം പ്രവാസികളുടെ യാത്ര ദുരിതത്തിലാക്കുന്ന സാഹചര്യത്തിൽ, വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല കേന്ദ്രത്തിന് കത്തയച്ചു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ വെട്ടിക്കുറച്ചതും ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതും സാധാരണക്കാരായ പ്രവാസികളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മെയ് 31 വരെ വിമാന കമ്പനികൾക്ക് ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾ മൂലം എയർ ഇന്ത്യ ഉൾപ്പെടെയുള്ള കമ്പനികൾ നൂറുകണക്കിന് സർവീസുകളാണ് റദ്ദാക്കിയത്. ഇൻഡിഗോയുടെ സർവീസുകളിൽ 90 ശതമാനത്തോളം കുറവുണ്ടായി. ഈ സാഹചര്യം മുതലെടുത്ത് വിദേശ വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് വൻതോതിൽ വർധിപ്പിക്കുകയാണ്. ഈ കൊള്ള അവസാനിപ്പിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം നയതന്ത്ര തലത്തിൽ ഇടപെടണമെന്നും, പ്രവാസികൾക്കായി പ്രത്യേക നിരക്കിൽ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
.jpg)

