പശ്ചിമേഷ്യൻ സംഘര്‍ഷം: കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ചു

pinarayi vijayan

കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് വേഗത്തിലുള്ള നടപടികള്‍ ഉണ്ടാവണമെന്ന് മുഖ്യമന്ത്രി കത്തില്‍ പറയുന്നു.

പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘർഷ സാഹചര്യം പരിഗണിച്ച്‌, ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങളില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു.

ജിസിസി രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്കുള്ള വിമാന സർവീസുകള്‍ റദ്ദാക്കിയത് പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയായതായി മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

tRootC1469263">

റദ്ദാക്കിയ വിമാന സർവീസുകള്‍ പുനരാരംഭിക്കുന്നതിന് കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. ദുരിത സമയത്ത് വിമാന കമ്പനികള്‍ അനിയന്ത്രിതമായി ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നത് തടയാൻ കേന്ദ്രം ഇടപെടണം.

പ്രവാസികളില്‍ സഹായം ആവശ്യമുള്ള ദുർബലരായ വ്യക്തികളെ കണ്ടെത്തുന്നതിനായി ഒരു കേന്ദ്രീകൃത രജിസ്ട്രേഷൻ സംവിധാനം ഏർപ്പെടുത്തണം. പല പ്രവാസികള്‍ക്കും നാട്ടിലേയ്ക്ക് മടങ്ങാൻ സാധിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് വേഗത്തിലുള്ള നടപടികള്‍ ഉണ്ടാവണമെന്ന് മുഖ്യമന്ത്രി കത്തില്‍ പറയുന്നു.

ഡൽഹി ജിദ്ദ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് പുനരാരംഭിച്ച്‌ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും.ഇന്ന് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില്‍ നിന്നും ദുബായിലേക്കും തിരിച്ചും സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ദുബായില്‍ നിന്നും നൂറ് സര്‍വീസ് നടത്തുമെന്നാണ് എമിറേറ്റ്സ് അറിയിച്ചത്. കൊച്ചി, തിരുവനന്തപുരം അടക്കമുള്ള 14 ഇന്ത്യന്‍ വിമാനത്താവളങ്ങളിലേക്ക് എമിറേറ്റ്‌സ് സര്‍വീസുകള്‍ നടത്തും.

വെള്ളിയാഴ്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നും മസ്‌കത്തിലേക്ക് സര്‍വീസ് നടത്തും. ഇതിനു പുറമേ കൊച്ചിയില്‍ നിന്നും റാസല്‍ഖൈമയിലേക്കും സര്‍വീസ് ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ ദുബായ് - ഡല്‍ഹി, ദുബായ് - മുംബൈ യാത്രകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

Tags