സംസ്ഥാനത്ത് ക്ഷേമപെൻഷൻ കൊടുത്തു തുടങ്ങി; മന്ത്രി കെഎൻ ബാലഗോപാൽ
Nov 17, 2023, 17:41 IST

നെല്ലുസംഭരണം 200 കോടി കൊടുത്തു. ജനകീയ ഹോട്ടലുകൾക്കും ആശാവർക്കർമാർക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് അതി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്ഥാനത്ത് ക്ഷേമപെൻഷൻ ഒരു മാസത്തെ കൊടുത്തു തുടങ്ങി.
നെല്ലുസംഭരണം 200 കോടി കൊടുത്തു. ജനകീയ ഹോട്ടലുകൾക്കും ആശാവർക്കർമാർക്കും ധനസഹായം കൊടുത്തു. അപേക്ഷയിൽ കുത്തും കോമയും ഇല്ലെന്ന് പറഞ്ഞ് വരെ കേരളത്തിന് അർഹമായ പണം കേന്ദ്രം തടയുകയാണെന്നും മന്ത്രി പറഞ്ഞു.