സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

Social Security Pension Share; Kerala owes 8 months of arrears to the Centre

ജൂലൈ മാസത്തെ പെന്‍ഷനാണ് വെള്ളിയാഴ്ച കൊടുത്ത് തുടങ്ങുന്നത്. ഇതിനായി സര്‍ക്കാര്‍ 1095 കോടി രൂപ അനുവദിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും. ജൂലൈ മാസത്തെ പെന്‍ഷനാണ് വെള്ളിയാഴ്ച കൊടുത്ത് തുടങ്ങുന്നത്. ഇതിനായി സര്‍ക്കാര്‍ 1095 കോടി രൂപ അനുവദിച്ചു.

പെന്‍ഷന്‍ തുക ഓഗസ്റ്റ് മൂന്നിന് മുമ്പ് വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ ക്ഷേമ നിധി ബോര്‍ഡുകളിലെ പെന്‍ഷനും നാളെ മുതല്‍ നല്‍കും. കര്‍ഷക തൊഴിലാളി പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവ നാളെ മുതല്‍ വിതരണം ചെയ്‌തേയ്ക്കും

Tags